Quantcast

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡി.എഫ്.ഒ അടക്കം മൂന്നുപേർക്കുകൂടി സസ്‌പെൻഷൻ

കേസിൻ്റെ മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ഡി.എഫ്.ഒക്കെതിരെയുള്ള നടപടി.

MediaOne Logo

Web Desk

  • Published:

    18 April 2024 4:50 AM GMT

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡി.എഫ്.ഒ അടക്കം മൂന്നുപേർക്കുകൂടി സസ്‌പെൻഷൻ
X

കല്‍പറ്റ: വയനാട് സുഗന്ധഗിരിയിൽനിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം അടക്കം മൂന്ന് ജീവനക്കാരെകൂടി സസ്പെൻഡു ചെയ്തു.

കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരാണ് നടപടി നേരിട്ട മറ്റു രണ്ടുപേർ. കേസിൻ്റെ മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ഡി.എഫ്.ഒക്കെതിരെയുള്ള നടപടി.

മരംമുറി തടയുന്നതിൽ ഗുരുതര വീഴ്ച ഉണ്ടാെയെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. നീതുവിനെ ബുധനാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.



TAGS :

Next Story