Quantcast

കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്: പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ

പ്രതിയുടെ ശിക്ഷാവിധിയിൽ നാളെ വാദം നടക്കും

MediaOne Logo

Web Desk

  • Updated:

    2024-02-07 10:27:12.0

Published:

7 Feb 2024 8:29 AM GMT

റിയാസ് അബൂബക്കർ
X

കൊച്ചി: കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ. കൊച്ചിയിലെ എൻഐഎ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ സെക്ഷൻ 38,39 വകുപ്പുകളും IPC 120B വകുപ്പും തെളിഞ്ഞു. ഐഎസിൽ ചേർന്ന് പ്രവർത്തിക്കുക, തീവ്രസംഘടനയുടെ ആശയം പ്രചരിപ്പിക്കുക,ഗൂഢാലോചന എന്നിവയാണ് കുറ്റങ്ങൾ. ചാവേറാക്രമണം നടത്താൻ സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടയിൽ 2019 ലാണ് റിയാസ് പിടിയിലായതെന്നാണ് എന്‍.ഐ.എ പറയുന്നത്.

കേരളത്തിൽ നിന്ന് അഫ്ഗാനിൽ പോയി ഐ.എസിൽ ചേർന്ന അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നിർദേശ പ്രകാരമാണ് റിയാസ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് എന്‍.ഐയുടെ വാദം. അബ്ദുൽ റാഷിദിൻ്റെ ഫോൺ സന്ദേശങ്ങളും ഓഡിയോ ക്ലിപ്പും പ്രതിയുടെ ഫോണിൽ നിന്നും എൻ.ഐഎയ്ക്ക് ലഭിച്ചിരുന്നു. പ്രതിക്കൊപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസലും കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖും പിന്നീട് കേസിൽ മാപ്പ് സാക്ഷികളായി. പ്രതിയുടെ ശിക്ഷാവിധിയിൽ നാളെ വാദം നടക്കും.


TAGS :

Next Story