Quantcast

ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം; കടകൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ ഒമ്പത് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഹോട്ടലുകളിൽ പാർസർ സർവീസുകൾ മാത്രമാണ് അനുവദിക്കുക. ഇത് രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ മാത്രമായിരിക്കും.

MediaOne Logo

Web Desk

  • Updated:

    2022-01-21 02:20:01.0

Published:

21 Jan 2022 2:09 AM GMT

ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം; കടകൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ
X

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങൾ. ജനുവരി 23, 30 ദിവസങ്ങളിലാണ് നിയന്ത്രണമുണ്ടാവുക. ലോക്ഡൗണിന് സമാനമായ നിയന്ത്രണം എന്നാൽ സർക്കാർ പറയുന്നതെങ്കിലും ലോക്ഡൗൺ സമയത്തുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും ഞായറാഴ്ച ഉണ്ടാവും.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ ഒമ്പത് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഹോട്ടലുകളിൽ പാർസർ സർവീസുകൾ മാത്രമാണ് അനുവദിക്കുക. ഇത് രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ മാത്രമായിരിക്കും. സർക്കാർ സർവീസുകളിലും മറ്റും അവശ്യ സർവീസിൽ ജോലി ചെയ്യുന്നവർക്ക് മാത്രമേ യാത്രാ അനുമതിയുണ്ടാവുകയുള്ളൂ. ഇവർ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം.

വിവാഹം, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് അനുമതി. ദീർഘദൂര ബസുകൾക്കും ട്രെയിനുകൾക്കും അനുമതിയുണ്ടാവും. ആശുപത്രി പരീക്ഷാ യാത്രകൾക്ക് രേഖകൾ കയ്യിൽ കരുതണം. ഡെലിവറി സർവീസുകളും രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ മാത്രമേ ഉണ്ടാവുകയുള്ളൂ.


TAGS :

Next Story