ബഹാഉദ്ദീൻ നദ്‌വിക്ക് പിന്തുണ; പ്രതിരോധിക്കാൻ ദാറുൽ ഹുദ പൂർവ വിദ്യാർഥികൾ
ദാറുൽ ഹുദാ കൂട്ടായ്മ 'ഹാദിയ', 'തിരുത്ത്' എന്ന പേരിൽ പൊതുസമ്മേളനം സംഘടിപ്പിക്കും

മലപ്പുറം: സമസ്ത മുശാവറ അംഗം ബഹാഉദ്ദീൻ നദ്‌വിക്കെതിരെ സിപിഎം നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാൻ ദാറുൽ ഹുദാ പൂർവ്വ വിദ്യാർത്ഥികൾ. 'തിരുത്ത്' എന്ന പേരിൽ മലപ്പുറത്ത് പൊതുസമ്മേളനം സംഘടിപ്പിക്കും.
ദാറുൽ ഹുദാ കൂട്ടായ്മ 'ഹാദിയ'യുടെ നേതൃത്വത്തിലാണ് മലപ്പുറം ടൗൺഹാളിൽ പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്. ദാറുൽ ഹുദയ്‌ക്കെതിരെയും ബഹാവുദ്ദീൻ നദവിക്കെതിരെയും നിരന്തരമായി ഉണ്ടാകുന്ന രാഷ്ട്രീയപ്രേരിതമായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനോടൊപ്പം വസ്തുത പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Next Story
Adjust Story Font
16

