Quantcast

സഭാ തർക്കം പരിഹരിക്കാനുള്ള സർക്കാർ നീക്കത്തിന് പിന്തുണ; യാക്കോബായ സഭ പള്ളികളിൽ പ്രമേയം പാസാക്കും

സഭാ തർക്കം പരിഹരിക്കാനുള്ള ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് യോഗം അനുമതി നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-11 13:31:56.0

Published:

11 March 2023 10:12 AM GMT

support for the governments move to resolve the church dispute; The Jacobite Church will pass the resolution in the churches, breaking news, സഭാ തർക്കം പരിഹരിഹരിക്കാനുള്ള സർക്കാർ നീക്കത്തിന് പിന്തുണ; യാക്കോബായ സഭ പള്ളികളിൽ പ്രമേയം പാസാക്കും, ബ്രേക്കിംങ് ന്യൂസ്
X

കൊച്ചി: സഭാ തർക്കം പരിഹരിക്കാനുള്ള സർക്കാരിന്റെ നിയമനിർമാണത്തിന് പിന്തുണ പ്രഖ്യാപിച്ച് പള്ളികളിൽ യാക്കോബായ സഭ നാളെ പ്രമേയം പാസാക്കും. സഭാ തർക്കം പരിഹരിക്കുന്നതിനുള്ള ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാൻ സർക്കാർ ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് യാക്കോബായ സഭയുടെ നീക്കം. സർക്കാറിന് വിഷയത്തിൽ രാഷ്ട്രീയ താൽപ്പര്യങ്ങളുണ്ടായിരുന്നുവെന്ന് ഓർത്തൊഡോക്‌സ് സഭ ആരോപിച്ചിരുന്നു.

സഭാ തർക്കം പരിഹരിക്കാനുള്ള ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് യോഗം അനുമതി നൽകിയിരുന്നു. നിയമ വിദഗ്ധരുമായി ചർച്ച നടത്തയ ശേഷമായിരിക്കും ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരിക. എല്ലാ വിഭാഗത്തിനും ആരാധനയ്ക്ക് അവസരം നൽകുന്ന കരടു ബില്ലിനുള്ള നിർദേശമാണു നിയമമന്ത്രി പി.രാജീവ് കഴിഞ്ഞ ദിവസത്തെ എൽഡിഎഫ് യോഗത്തിൽ അവതരിപ്പിച്ചത്.

ഹിതപരിശോധനയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കുന്ന സഭയ്ക്കു ഇടവകകളിൽ വികാരിയെ നിശ്ചയിക്കാൻ അനുമതി നൽകണമെന്ന നിർദേശമുണ്ടെങ്കിലും അത് പരിഗണിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സുപ്രീംകോടതി അംഗീകരിച്ച പള്ളികളുടെ ഉടമസ്ഥാവകാശത്തിൽ മാറ്റം വരുത്താതെ ഹിത പരിശശോധന നടത്താനാണ് ആലോചന. വികാരിയെ തീരുമാനിക്കാൻ അവകാശം ഉള്ളവർക്കു മാത്രമല്ല, മറു വിഭാഗത്തിനും തങ്ങളുടെ വൈദികരെ ഉപയോഗിച്ചു കുർബാനയും മറ്റും നടത്തുന്നതിന് സമയക്രമം അനുവദിക്കാനും നിർദേശമുണ്ട്.

ബിൽ സുപ്രീം കോടതി വിധി മാനിച്ചുള്ളതാണെന്ന് ഉറപ്പു വരുത്താൻ എജിയോടും നിയമ സെക്രട്ടറിയോടും നിർദേശിച്ചിട്ടുണ്ട്. ഇവരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ കരടിന് രൂപം നൽകുക. ബിൽ നിലവിൽ വന്നാൽ നിയമപ്രകാരം ആരാധന എല്ലാ പള്ളികളിലും നടക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിക്കും. നിയമത്തിന് തടസ്സം നിൽക്കുന്നവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാനും ധാരണയുണ്ട്.


TAGS :

Next Story