ലാവ്‌ലിൻ കേസ് സുപ്രിം കോടതി വീണ്ടും മാറ്റിവച്ചു
മാറ്റിയത് സിബിഐയുടെ ആവശ്യപ്രകാരം

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും നീട്ടി. സിബിഐ ആവശ്യപ്രകാരമാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബഞ്ച് കേസ് നീട്ടിവച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ കുറ്റവിമുക്തരായ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ ഹർജിയാണ് സുപ്രിം കോടതി പരിഗണിക്കുന്നത്.
ജൂലൈയിൽ കേസ് പരിഗണിച്ച വേളയിലും കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐ ആവശ്യമുന്നയിച്ചിരുന്നു. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ അപ്പീല്‍ നല്‍കിയത്. അഞ്ച് വർഷത്തിനിടെ ഇതുവരെ 34 തവണയാണ് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് ആധാരം. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് കേസിലെ പ്രധാന ആരോപണം. ലാവ്‌ലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് ഇകെ നായനാർ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.
Adjust Story Font
16

