Quantcast

വയനാട്ടിലെ മലയാളം ഹൈസ്‌ക്കൂള്‍ അധ്യാപകരുടെ നിയമനം ഉടന്‍ നടത്തണമെന്ന് സുപ്രിം കോടതി

ഈ മാസം 10നകം ഉത്തരവ് നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലില്‍ അയക്കേണ്ടിവരുമെന്നും കോടതി

MediaOne Logo

Web Desk

  • Updated:

    2024-04-05 09:13:53.0

Published:

5 April 2024 8:54 AM GMT

Supremecourt
X

ഡല്‍ഹി: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെതിരെ സുപ്രീംകോടതി. വയനാട്ടിലെ മലയാളം ഹൈസ്‌ക്കൂള്‍ അധ്യാപകരുടെ നിയമനം ഉടന്‍ നടത്തണമെന്ന് സുപ്രിം കോടതി പറഞ്ഞു. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനാണ് നിര്‍ദേശം. ഈ മാസം 10നകം ഉത്തരവ് നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലില്‍ അയക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി

പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് കോടതിയലക്ഷ്യം നടത്തിയെന്നാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. വയനാട്ടിലെ നാല് ഹൈസ്‌ക്കൂള്‍ മലയാളം അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. 2011ല്‍ പിഎസ് സി ലിസ്റ്റില്‍ വന്നിട്ടും എന്തുകൊണ്ട് ഇവരുടെ നിയമനം നടത്താനാകുന്നില്ലെന്ന കേസിലാണ് സുപ്രിം കോടതിയുടെ പ്രതികരണം.


TAGS :

Next Story