Quantcast

പാലിയേക്കര ടോൾ മരവിപ്പിച്ച ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി തള്ളി

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി

MediaOne Logo

Web Desk

  • Updated:

    2025-08-20 03:39:15.0

Published:

20 Aug 2025 6:57 AM IST

പാലിയേക്കര ടോൾ മരവിപ്പിച്ച ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി തള്ളി
X

ന്യൂഡൽഹി: പാലിയേക്കര ടോൾ മരവിപ്പിച്ച ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിംകോടതി ബഞ്ചാണ് തള്ളിയത്.

നാല് ആഴ്ചത്തേയ്ക്ക് ടോൾ പിരിക്കാൻ പാടില്ലെന്ന ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. പൗരന്മാരുടെ ദുരവസ്ഥയിലാണ് ആശങ്കയെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഗതാഗതം സുഗമമാക്കുന്നതിന് ഹൈക്കോടതിയുടെ മേൽനോട്ടം തുടരണമെന്നും കോടതി നിർദേശിച്ചു.

സംഭവത്തിൽ സുപ്രിംകോടതി നടപടിയെ പരാതിക്കാരൻ സ്വാഗതം ചെയ്തു. ഇത് ജനങ്ങളുടെ വിജയമാണെന്നും ജനങ്ങളുടെ ദുരിതം കോടതിക്ക് ബോധ്യപ്പെട്ടുവെന്നും പരാതിക്കാരനായ ഷാജി കോടം കണ്ടത്ത് പറഞ്ഞു.

TAGS :

Next Story