സൂരജ് ലാമയുടെ തിരോധാനം; കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ സാൻ്റൻ ലാമ
മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ അനുവദിച്ചു

കൊച്ചി: സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ സാൻ്റൻ ലാമ. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ അനുവദിച്ചു. ആദ്യം അജ്ഞാതൻ എന്നാണ് രേഖപ്പെടുത്തിയത്.
പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ സൂരജ് ലാമ എന്ന് മാറ്റി. പിതാവിനെ ജീവനോടെ കണ്ടെത്തി തരുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പരിശോധന നടത്തിയതിൻ്റെ സമീപത്ത് നിന്നാണ് ഇപ്പൊൾ ബോഡി കിട്ടിയത്. മൃതദേഹം പിതാവിൻ്റെ തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ആവശ്യമാണെന്നും സാൻ്റൻ ലാമ പറഞ്ഞു.
അതേസമയം കളമശ്ശേരിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കുവൈത്ത് മദ്യ ദുരന്തത്തിനിരയായ സൂരജ് ലാമയുടേതാണോ എന്ന ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. സൂരജ് ലാമയുടെ കുടുംബത്തോട് ഇന്ന് കേരളത്തിൽ എത്താൻ പൊലീസ് നിർദേശം നൽകിയിരുന്നു.
കുവൈത്ത് മദ്യ ദുരന്തത്തിനിരയായി ഓർമ നഷ്ടപ്പെട്ട സൂരജ് ലാമ കൊച്ചിയിൽ എത്തിയശേഷം ഒരു മാസം മുൻപ് കാണാതായിരുന്നു. ഇന്നലെയാണ് കളമശ്ശേരി എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. നേരത്തെ പിതാവിനെ അന്വേഷിച്ച് മകൻ സന്ദൻ ലാമ കൊച്ചിയിൽ എത്തിയിരുന്നു. ഹേബിയസ് കോർപ്പസ് ഹരജിക്ക് പിന്നാലെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച ഹൈക്കോടതി അന്വേഷണം നടത്താൻ നിർദേശിച്ചിരുന്നുവെങ്കിലും സൂരജ് ലാമയെ കണ്ടെത്താനായിരുന്നില്ല.
Adjust Story Font
16

