കേരളം നിലവിളിക്കുകയല്ല, കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കുകയാണ് വേണ്ടത്: ബജറ്റിൽ സുരേഷ് ഗോപി
ചുമ്മാ പുലമ്പൽ നടത്തിയാൽ പോരെന്നും സുരേഷ് ഗോപി

തിരുവനന്തപുരം: ജോർജ് കുര്യന് പിന്നാലെ ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും. കേരളം നിലവിളിക്കുകയല്ല, കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. ചുമ്മാ പുലമ്പൽ നടത്തിയാൽ പോരെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്നായിരുന്നു വിഷയത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രതികരണം. പിന്നാലെ തന്നെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കേരളത്തിനെ അപമാനിക്കുന്നതാണെന്നായിരുന്നു വിമർശനം. കേരളത്തെ ദരിദ്രമാക്കണമെന്നാണ് കേന്ദ്ര മന്ത്രിമാർ ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജോർജ് കുര്യൻ കേരളത്തോട് മാപ്പ് പറയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ഒരു കേന്ദ്രമന്ത്രി പറയാൻ പാടുള്ള കാര്യമാണോ ജോർജ് കുര്യൻ പറഞ്ഞതെന്ന് മന്ത്രി കെ.രാജൻ ചോദിച്ചു.
Adjust Story Font
16

