അനീതി നടന്നു, ഞാനെന്തിനാ പറയുന്നെ? മുഖ്യമന്ത്രിയും പ്രതിപക്ഷവും പ്രതികരിക്കട്ടെ: സുരേഷ് ഗോപി

'ഞങ്ങളെ വരുത്തൂ. വരുത്തിക്കൊണ്ടുവന്ന് ഇരുത്തിയിട്ട് ചോദിക്കൂ. പറയാം'

MediaOne Logo

Web Desk

  • Updated:

    2022-05-14 14:02:16.0

Published:

14 May 2022 2:02 PM GMT

അനീതി നടന്നു, ഞാനെന്തിനാ പറയുന്നെ? മുഖ്യമന്ത്രിയും പ്രതിപക്ഷവും പ്രതികരിക്കട്ടെ: സുരേഷ് ഗോപി
X

കൊച്ചി: സമസ്ത നേതാവ് വേദിയില്‍ വിദ്യാര്‍ഥിനിയെ വിലക്കിയ സംഭവത്തില്‍ സംസ്ഥാന സർക്കാരും പ്രതിപക്ഷവും നിലപാട് പറയട്ടെയെന്ന് സുരേഷ് ഗോപി. കൊച്ചി നഗരസഭാ അറുപത്തിരണ്ടാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി പത്മജ എസ് മേനോനായി പ്രചാരണത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. തൃക്കാക്കരയിൽ ബി.ജെ.പിയുടേത് നല്ല സ്ഥാനാർഥിയാണെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

"ഞാനെന്തിനാ പറയുന്നെ? മുഖ്യമന്ത്രി പറയട്ടെ, ആഭ്യന്തര മന്ത്രി പറയട്ടെ.. രണ്ടും ഒരാളാണ്. അതെനിക്ക് അറിയാഞ്ഞിട്ടല്ല. സ്ഥാനമാണ് പറഞ്ഞത്. പ്രതിപക്ഷം പറയട്ടെ. ഞങ്ങളെ വരുത്തൂ. വരുത്തിക്കൊണ്ടുവന്ന് ഇരുത്തിയിട്ട് ചോദിക്കൂ. പറയാം. ഞങ്ങള്‍ക്കിപ്പോള്‍ പറയാന്‍ ഉത്തരവാദിത്വമില്ലല്ലോ. ഇലക്ഷന്‍റെയൊക്കെ സമയത്ത് ഞങ്ങള്‍ വെറുപ്പിന്‍റെ ആളുകളാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഒരു ചോദ്യവും വേണ്ട. അതിന് മറുപടിയില്ല. ഇവിടെ അങ്ങനെയൊരു അനീതി നടന്നു. ആ അനീതി ചോദ്യംചേയ്യേണ്ടത് ആരാണ്? പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനുമാണ് ഉത്തരവാദിത്വം. അവരോട് ചോദിക്കൂ"- സുരേഷ് ഗോപി പറഞ്ഞു.

അതേസമയം സമസ്ത വേദിയിലെ പെൺവിലക്കിനെ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ന്യായീകരിച്ചു. പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വിവാദം മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. പെൺകുട്ടിക്കോ കുടുംബത്തിനോ പരാതിയില്ലെന്നും കേസ് സ്വാഭാവിക നടപടി മാത്രമാണെന്നും എം.ടി അബ്ദുല്ല മുസ്‌ലിയാർ പ്രതികരിച്ചു.

പൊതുവേദിയിൽ കയറാൻ ചില നിയമങ്ങളുണ്ട്. മുതിർന്ന പെൺകുട്ടികളെ പൊതുവേദിയിൽ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ല. അത് തന്നെയാണ് നടന്നതെന്നായിരുന്നു സമസ്ത നേതാക്കളുടെ ന്യായീകരണം. വിമർശിക്കുന്നവർ കഥയറിയാതെ ആട്ടം കാണുകയാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു

TAGS :

Next Story

Videos