Quantcast

'ഇത് നിങ്ങളുടെ തീറ്റ, വലിയൊരു സംവിധാനത്തെ തകിടം മറിക്കരുത്': കയർത്ത് സുരേഷ്‌ഗോപി

മുകേഷിന്റെ കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞോ, കാര്യങ്ങൾ കോടതി പറയുമെന്നും സുരേഷ് ഗോപി

MediaOne Logo

Web Desk

  • Updated:

    2024-08-27 05:54:13.0

Published:

27 Aug 2024 10:59 AM IST

Suresh Gopi
X

തൃശൂര്‍: സിനിമാ മേഖലക്കെതിരായ ആരോപണങ്ങൾ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് സുരേഷ് ഗോപി. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങൾ. അന്തിമ തീരുമാനം കോടതി സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായാണ് സുരേഷ് ഗോപി പ്രതികരിച്ചു. മുകേഷിന്റെ കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞോ, കാര്യങ്ങൾ കോടതി പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

'' ഇത് നിങ്ങളുടെ തീറ്റയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുകയാണ്. നിങ്ങളത് വെച്ച് കാശുണ്ടാക്കിക്കോ. ഒരു കുഴപ്പവുമില്ല. പക്ഷേ വലിയൊരു സംവിധാനത്തെ തകിടം മറിക്കുകയാണ് നിങ്ങൾ. ഈ വിഷയങ്ങളെല്ലാം കോടതിക്ക് മുന്നിലുണ്ട്. കോടതി ഇക്കാര്യത്തിൽ തീരുമാനം എടുക്കും. പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരു സ്വകാര്യ സന്ദർശനം കഴിഞ്ഞാണ് വരുന്നതെന്നും, അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമ്മ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഓഫീസിൽ നിന്നിറങ്ങുമ്പോൾ ഓഫീസിലെ കാര്യവും വീട്ടിൽ നിന്നിറങ്ങുമ്പോൾ വീട്ടിലെ കാര്യവും ചോദിക്കണമെന്ന വിചിത്രമായ ന്യായവും സുരേഷ് ഗോപി മുന്നോട്ടുവച്ചു.

Watch Video Report


TAGS :

Next Story