Quantcast

മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല; തൃശൂർ അതിരൂപതയുടെ വിമർശനത്തിൽ മറുപടിയുമായി സുരേഷ് ഗോപി

സഭയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-11-04 04:36:19.0

Published:

4 Nov 2023 4:32 AM GMT

Suresh Gopi
X

സുരേഷ് ഗോപി

തൃശൂര്‍: തൃശൂർ അതിരൂപതയുടെ വിമർശനത്തിൽ മറുപടിയുമായി ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി . മണിപ്പൂരിൽ താൻ പറഞ്ഞതിൽ മാറ്റമില്ല. തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതല്ല. സഭയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

'മറക്കില്ല മണിപ്പൂർ' എന്ന തലക്കെട്ടിലാണ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു തൃശൂര്‍ അതിരൂപത മുഖപത്രത്തില്‍ എഴുതിയത്. 'അങ്ങ് മണിപ്പൂരിലും യു.പിയിലുമൊന്നും നോക്കിനിൽക്കരുത്, അതു നോക്കാൻ അവിടെ ആണുങ്ങളുണ്ട്' എന്നായിരുന്നു നടന്‍റെ വിവാദ പ്രസ്താവന. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ 'ആണുങ്ങൾ' എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്ന് ലേഖനത്തിൽ ചോദ്യമുണ്ട്.തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങളില്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നും ലേഖനത്തില്‍ പരിഹസിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിനുമുൻപ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണെന്നും മുന്നറിയിപ്പുണ്ട്.



TAGS :

Next Story