ടെസ്റ്റ് ഡ്രൈവിനിടെ ബുള്ളറ്റുമായി കടന്ന് കളഞ്ഞു; പ്രതി പൊലീസ് പിടിയിൽ
കോഴിക്കോട് ഫറോക്ക് സ്വദേശി മുനീറിനെയാണ് പട്ടാമ്പി സിഐ അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ടെസ്റ്റ് ഡ്രൈവിനിടെ ബുള്ളറ്റുമായി കടന്നുകളഞ്ഞ പ്രതിയെ പട്ടാമ്പി പോലീസ് പിടികൂടി. കോഴിക്കോട് ഫറോക്ക് സ്വദേശി മുനീറിനെയാണ് പട്ടാമ്പി സിഐ അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. വിൽപ്പനക്കിട്ട ബുള്ളറ്റ് ഓടിക്കുകയായിരുന്ന ഇയാൾ ശ്രദ്ധ മാറിയതോടെ ബുള്ളറ്റുമായി കടന്നു കളയുകയായിരുന്നു.
Next Story
Adjust Story Font
16

