Quantcast

മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അസ്വഭാവിക മരണത്തിന് കൊടുവള്ളി പൊലീസ് കേസെടുത്തു

MediaOne Logo

Web Desk

  • Published:

    3 March 2026 12:11 PM IST

മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
X

കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് ബെഡ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാൾ തനിച്ചായിരുന്നു താമസം. താമരശ്ശേരി അമ്പലമുക്കിൽ മയക്കുമരുന്ന് സങ്കേതം പരിശോധിക്കാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലും വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിലും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കൊടുവള്ളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

TAGS :

Next Story