ചേർത്തലയിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടം കണ്ടെത്തി
സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലാണ് കുഴിച്ചിട്ട നിലയിൽ ശരീരാവശിഷ്ടം കണ്ടെത്തിയത്

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലാണ് കുഴിച്ചിട്ട നിലയിൽ ശരീരാവശിഷ്ടം കണ്ടെത്തിയത്.
പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലാണ് ദുരൂഹ സാഹചര്യത്തിൽ ശരീരാവശിഷ്ടം കണ്ടെത്തിയത്. കോട്ടയം ക്രൈം ബ്രാഞ്ച് ഒരു തിരോധാനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ ശരീരാവശിഷ്ടത്തിലെത്തി നിൽക്കുന്നത് എന്നാണ് പ്രാഥമിക വിവരം. കോട്ടയം ക്രൈം ബ്രാഞ്ച് സ്ഥലത്ത് പരിശോധന നടത്തുകയാണ്.
വാർത്ത കാണാം:
Next Story
Adjust Story Font
16

