എറണാകുളം ജില്ലാ പഞ്ചായത്തിന് സ്വരാജ് ട്രോഫി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹരജി
എറണാകുളം ജില്ലാ പഞ്ചായത്തിന് സ്വരാജ് ട്രോഫി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹരജി

എറണാകുളം ജില്ലാ പഞ്ചായത്ത് കാര്യാലയം
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന് സ്വരാജ് ട്രോഫി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹരജി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
സ്വരാജ് ട്രോഫിക്കുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കൊല്ലം ജില്ലാ പഞ്ചായത്തിനെ തെരഞ്ഞെടുത്തത് എന്നാണ് പരാതി. അതാത് ജില്ലാ പഞ്ചായത്തുകൾക്ക് അനുവദിക്കുന്ന പ്ലാനിങ് ഫണ്ടിന്‍റെ 80 ശതമാനം ചെലവഴിച്ചാൽ മാത്രമാണ് സ്വരാജ് ട്രോഫിക്ക് അപേക്ഷിക്കാൻ അർഹത. എന്നാൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഈ കാലയളവിൽ 79 ശതമാനം തുക മാത്രമാണ് ചെലവഴിച്ചിട്ടുള്ളതെന്ന് ഹരജിയിൽ പറയുന്നു. 80 ശതമാനത്തിലധികം തുക ചെലവഴിച്ചിട്ടും എറണാകുളം ജില്ലാ പഞ്ചായത്തിനെ തഴഞ്ഞത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്നും ആരോപണമുണ്ട്.
ഇന്നും നാളയുമായി നടക്കുന്ന തദ്ദേശദിനാഘോഷത്തിലാണ് സ്വരാജ് ട്രോഫി വിതരണം ചെയ്യുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നൽകിയ ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
Adjust Story Font
16

