പൊലീസ് സ്റ്റേഷനുകളിലെ മർദനം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വേഗത്തിൽ നടപടിയുണ്ടാകും; ഡിജിപി റവാഡ ചന്ദ്രശേഖർ
പൊലീസ് സ്റ്റേഷനുകളിലെ മർദനത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വേഗത്തിൽ നടപടി ഉണ്ടാകുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിലെ മർദനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വേഗത്തിൽ നടപടിയെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പൊലീസ് സ്റ്റേഷനുകൾ പരാതിയുമായി എത്തുന്നവർക്ക് ഒരു സുരക്ഷിത ഇടമാകുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.
കൂടാതെ, രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിയിൽ ശരിയായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി മീഡിയവണിനോട് പറഞ്ഞു. നടിയെ പരാതിക്കാരിയാക്കാൻ നിയമോപദേശം തേടിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ആവശ്യമായ തുടർ നടപടി സ്വീകരിക്കുമെന്നും റവാഡാ ചന്ദ്രശേഖർ പറഞ്ഞു. ഇരകൾക്ക് പൊലീസ് സംരക്ഷണം ഒരുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.
Next Story
Adjust Story Font
16

