Quantcast

ഹക്കീം ഫൈസിയുമായി സാദിഖലി തങ്ങള്‍ വേദി പങ്കിട്ട സംഭവം; എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന്

വിലക്ക് ലംഘിച്ച് അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയുമായി സാദിഖലി ശിഹാബ് തങ്ങള്‍ വേദി പങ്കിട്ട സംഭവം ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-02-22 01:16:22.0

Published:

22 Feb 2023 1:14 AM GMT

sadiq ali shihab thangal
X

വാഫി വേദിയില്‍ ഹക്കീം ഫൈസിക്കൊപ്പം സാദിഖലി തങ്ങള്‍

കോഴിക്കോട്: സമസ്ത പോഷക സംഘടനകളായ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് കോഴിക്കോട് ചേരും. വിലക്ക് ലംഘിച്ച് അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയുമായി സാദിഖലി ശിഹാബ് തങ്ങള്‍ വേദി പങ്കിട്ട സംഭവം ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്.ഫൈസി സിഐ സിയിൽ നിന്ന് രാജി വയ്ക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ യോഗത്തിൽ കർശന തീരുമാനങ്ങളുണ്ടായേക്കില്ല.


ഫൈസി ആദൃശ്ശേരി സിഐസി ജനറൽ സെക്രട്ടറി സ്ഥാനമൊഴിയുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് കഴിഞ്ഞ ദിവസം അറിയിച്ചത് . ലീഗ് നേതാക്കളും ഹക്കീം ഫൈസിയും നടത്തിയ കൂടിക്കഴ്ചയിലായിരുന്നു തീരുമാനം. പാണക്കാട്ടെ വസതിയില്‍ ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിയുടെയും ആബിദ് ഹുസൈൻ തങ്ങളുടെയും സാനിധ്യത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിഐസി ജനറൽ സെക്രട്ടറി സ്ഥാനമൊഴിയണമെന്ന് സാദിഖലി തങ്ങൾ ഹക്കീം ഫൈസി യോട് ആവശ്യപ്പെട്ടു . രണ്ട് മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിലാണ് സാദിഖലി തങ്ങളുടെ നിർദേശം ഹക്കീം ഫൈസി അംഗീകരിച്ചത് .



യോഗ ശേഷം ഹക്കീം ഫൈസി പ്രതികരിച്ചില്ല . വിശദമായ രാജിക്കത്ത് തയ്യാറാക്കിയ ശേഷം ഇന്ന് സാദിഖലി തങ്ങൾക്ക് നേരിട്ട് കൈമാറുമെന്നാണ് സൂചന . സിഐസി സെനറ്റ് ചേർന്ന് രാജി ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയാമെന്നായിരുന്നു ഹക്കീം ഫൈസിയുടെ നിലപാട് . എന്നാൽ യോഗം ചേരേണ്ടതില്ലെന്നും നിലവിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി രാജി വെക്കണമെന്ന് തങ്ങൾ ഹകീം ഫൈസിയോട് നിർദേശിച്ചു . ഈ നിർദേശമംഗീകരിച്ചാണ് രാജി വയ്ക്കാനുള്ള ഹക്കീം ഫൈസിയുടെ തീരുമാനം.



TAGS :

Next Story