'വിജിഷ്ണക്ക് ഇനി തുടര്‍ന്ന് പഠിക്കാം, നഴ്‌സാവാം'; പഠന ചെലവ് ഏറ്റെടുത്ത് ടി.സിദ്ദീഖ് എംഎല്‍എ
പെൺകുട്ടിയുടെ പഠനം മുടങ്ങിയ മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് സിദ്ദീഖ് എംഎൽഎ സഹായ വാഗ്ദാനവുമായി എത്തിയത്

Photo: Mediaone
വയനാട്: പഠനം പാതിവഴിയിൽ മുടങ്ങിയ വയനാട് മൂപൈനാട് കൈരളി ഉന്നതിയിലെ വിജീഷ്ണയുടെ പഠനം ടി. സിദ്ദിഖ് എംഎൽഎ ഏറ്റെടുത്തു. പെൺകുട്ടിയുടെ പഠനം മുടങ്ങിയ മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് ടി. സിദ്ദീഖ് എംഎൽഎ സഹായ വാഗ്ദാനവുമായി എത്തിയത്. വിജിഷ്ണക്ക് തുടർപഠനത്തിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രയാസം കാരണം തുടരാൻ സാധിച്ചിരുന്നില്ല. കൈരളി ഉന്നതിയിലെ ബാബു - ജാനു ദമ്പതികളുടെ മകളാണ് വിജീഷ്ണ.
പാതിവഴിയിൽ മുടങ്ങിയ പഠനം തുടരണം എന്ന ആഗ്രഹം ഉള്ളിൽ കൊണ്ടുനടക്കുമ്പോഴും മണ്ണും കത്തിയും കോലുമൊക്കെ ആയുധമാക്കി വിജിഷ്ണ ശില്പങ്ങളുണ്ടാക്കി. പ്രതിസന്ധികൾക്ക് നടുവിലും ഒഴിവ് സമയങ്ങളിൽ വിജീഷ്ണ മണ്ണ് കൊണ്ട് ശില്പങ്ങൾ നിർമിച്ചു. വീടിന് പരിസരത്തും വയലിലും ഒക്കെയുള്ള മണ്ണുകൾ ശേഖരിച്ചാണ് ശില്പമുണ്ടാക്കിയിരുന്നത്.
അമ്മയുടെ അസുഖത്തെത്തുടർന്ന് പ്ലസ് ടു പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്നു. അമ്മയുടെ പരിചരണവും വീട്ടിലെ ജോലി ഭാരവായുമെല്ലാം ചുമലിൽ ഏറ്റിയാണ് വിജിഷ്ണ തന്റെ ഇഷ്ടവിനോദമായ ശില്പ നിർമാണത്തിന് കൂടി സമയം കണ്ടെത്തുന്നത്. അച്ഛൻ ബാബു കൂലിപ്പണിക്ക് പോകുന്നതാണ് കുടുംബത്തിന്റെ ഏക വരുമാനം.
Adjust Story Font
16

