Quantcast

തകിൽ വിദ്വാൻ കരുണാ മൂർത്തി അന്തരിച്ചു

കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവി ലഭിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-06-15 15:27:48.0

Published:

15 Jun 2022 11:45 AM GMT

തകിൽ വിദ്വാൻ കരുണാ മൂർത്തി അന്തരിച്ചു
X

കൊച്ചി: പ്രശസ്ത തകിൽ വിദ്വാൻ കരുണ മൂർത്തി(52) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവി ലഭിച്ചിട്ടുണ്ട്. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് സംസ്‌കാരം.



TAGS :

Next Story