Quantcast

കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകിയ തമിഴ്നാട് സ്വദേശിക്ക് ജോലി വാഗ്ദാനം

ടെലിഫിലിം സംവിധായകൻ സിദ്ദീഖ് ചേന്ദമംഗലുരാണ് ജോലി വാഗ്ദാനം ചെയ്തത്

MediaOne Logo

Web Desk

  • Published:

    27 April 2025 6:22 PM IST

കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകിയ തമിഴ്നാട് സ്വദേശിക്ക് ജോലി വാഗ്ദാനം
X

കോഴിക്കോട്: കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകിയ തമിഴ്നാട് സ്വദേശിക്ക് ജോലി വാഗ്ദാനം. സിനിമാ സംവിധായകനും ടു വീലർ കടയുടമയുമായ സിദ്ദീഖ് ചേന്ദമംഗലുരാണ് തൃച്ചി സ്വദേശി കുമാറിന് ജോലി വാഗ്ദാനം ചെയ്തത്. ജോലി അന്വേഷിച്ച് വിശന്ന് വലഞ്ഞ് നടന്ന കുമാർ കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം തിരികെ ഏൽപിച്ച സംഭവം മീഡിയവണ്‍ റിപ്പോർട്ട് ചെയ്തിരുന്നു.

മുക്കത്തെ ടിവിഎസ് ടുവീലേഴ്സിന്റെ അംഗീകൃത ഡീലർ കൂടിയായ സിദ്ദീഖ് മീഡിയവണ്‍ വാർത്ത കണ്ടാണ് കുമാറിനെ ബന്ധപ്പെട്ടത്. ഇപ്പോള്‍ തൃച്ചിയിലുള്ള കുമാർ മെയ് ഒന്നിന് മുക്കത്തെത്തി ജോലിയില്‍ പ്രവേശിക്കും. ജോലി തേടി കോഴിക്കോടെത്തിയ കുമാറിന് ഇന്നലെ വൈകുന്നേരമാണ് സ്വർണാഭരണമടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടുന്നത്. അടുത്തുള്ള കടക്കാരന്റെ സഹായത്തോടെ ആഭരണത്തിന്റെ ഉടമയെകണ്ടെത്തി തിരിച്ചേല്‍പിക്കുകയായിരുന്നു.

പിന്നീടാണ് കുമാർ ജോലി തേടിയിറങ്ങിയും ഭക്ഷണം പോലും കഴിക്കാതെ നടക്കുകയാണെന്നും നാട്ടുകാർ അറിയുന്നത്. കുമാറിന് നാട്ടിലെത്താനുള്ള തുക പേഴ്സ് തിരികെ ലഭിച്ച എല്‍സി നല്കി.

TAGS :

Next Story