Quantcast

എറണാകുളം കളമശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു

ഇരുമ്പനം ഭാഗത്ത് നിന്ന് ​ഗുജറാത്തിലേക്ക് പോകുന്ന ടാങ്കർ ലോറിയാണ് മീഡിയനിൽ തട്ടി മറിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2024-11-20 18:42:36.0

Published:

21 Nov 2024 12:11 AM IST

എറണാകുളം കളമശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു
X

എറണാകുളം: എറണാകുളം കളമശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു. കളമശ്ശേരി ടിവിഎസ് കവലക്ക് സമീപം മീഡിയനിൽ ഇടിച്ചാണ് ബുള്ളറ്റ് ടാങ്കർ മറിഞ്ഞത്. മേഖലയിൽ വലിയ രീതിയിൽ ഗതാഗത കുരുക്കുണ്ടായി. അപകട സാധ്യത ഒഴിവാക്കാൻ ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി.

പ്രാഥമിക പരിശോധനയിൽ ടാങ്കറിന് ചോർച്ചയില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇരുമ്പനം ഭാഗത്ത് നിന്ന് ​ഗുജറാത്തിലേക്ക് പോകുന്ന ടാങ്കർ ലോറിയാണ് മീഡിയനിൽ തട്ടി മറിഞ്ഞത്. ടാങ്കർ ലോറിയിലെ ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.




TAGS :

Next Story