Quantcast

'വർഷങ്ങളായി ഭാര്യയെയും മക്കളെയും നോക്കാത്തയാൾ ഇപ്പോഴെത്തിയത് നഷ്ടപരിഹാരതുക ലക്ഷ്യം വെച്ച്'; ബോട്ടപകടത്തിൽ മരിച്ച ആയിഷയുടെ ഭർത്താവിനെതിരെ ബന്ധുക്കളും നാട്ടുകാരും

അയിഷാബിയും മൂന്ന് മക്കളുമടക്കം നാല് ജീവനുകളാണ് പൂരപ്പുഴയിൽ മുങ്ങി താഴ്ന്നത്

MediaOne Logo

Web Desk

  • Published:

    11 May 2023 3:59 AM GMT

വർഷങ്ങളായി ഭാര്യയെയും മക്കളെയും നോക്കാത്തയാൾ ഇപ്പോഴെത്തിയത് നഷ്ടപരിഹാരതുക ലക്ഷ്യം വെച്ച്; ബോട്ടപകടത്തിൽ മരിച്ച ആയിഷയുടെ ഭർത്താവിനെതിരെ ബന്ധുക്കളും നാട്ടുകാരും
X

മലപ്പുറം: ഒരു കുടുംബത്തിലെ നാല് ജീവനുകളാണ് പൂരപ്പുഴയിൽ മുങ്ങി താഴ്ന്നത്. ബാപ്പ ഉപേക്ഷിച്ച് പോയ കുടുംബത്തിന്റെ ഏക ആശ്രയമായ ഉമ്മുമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.

വർഷങ്ങളായി തിരിഞ്ഞു നോക്കാത്ത ഉപ്പ ഇപ്പോൾ എത്തിയത് നഷ്ടപരിഹാര തുക ലക്ഷ്യം വെച്ചാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു . സുബൈദയും മകൾ അയിഷാബിയും നാലു മക്കളും ഒരുമിച്ചാണ് അറ്റ്‌ലാന്റികിൽ സവാരിക്കായി കയറിയത്. എന്നാൽ ഇവരിൽ നാലു പേരുടെ അവസാനയാത്രയായി അത് മാറുമെന്ന് ആരും കരുതിയില്ല. ആയിഷയും മൂന്ന് മക്കളും മരണത്തിന് കീഴടങ്ങി.രക്ഷപ്പെട്ടത് സുബൈദയും പേരക്കുട്ടി ആദിലും മാത്രമാണ്.

ആയിഷയുടെ ഭർത്താവ് ആബിദും വർഷങ്ങായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. നാളിതുവരെ തിരിഞ്ഞ് പോലും നോക്കാത്ത ആബിദ് ഇപ്പോൾ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാൻ ശ്രമിക്കുന്നത് നഷ്ടപരിവാരത്തുക ലക്ഷ്യം വച്ചാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

ആയിഷയെ നിരന്തരമായി ആബിദ് ഉപദ്രവിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് തീരാ നഷ്ടമാണ് സംഭവിച്ചത്. നഷ്ടപരിഹാരത്തുക അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ എത്തണം എന്ന് ആവശ്യമാണ് നാട്ടുകാർക്ക്.


TAGS :

Next Story