Quantcast

പ്രഭാതസവാരിക്കിടെ കാറിടിച്ച് തെറിപ്പിച്ചു; അധ്യാപകന് ദാരുണാന്ത്യം

പതിമംഗലം അവ്വാത്തോട്ടത്തില്‍ രാജു ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-02-09 05:34:48.0

Published:

9 Feb 2023 10:56 AM IST

kunnamangalamaccident
X

kunnamangalamaccident

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകൻ കാറിടിച്ച് മരിച്ചു.പതിമംഗലം അവ്വാത്തോട്ടത്തില്‍ രാജു ആണ് മരിച്ചത്. ഇന്ന് രാവിലെ 6:30 നാണ് ദാരുണ സംഭവമുണ്ടായത്.

എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കാര്‍ പ്രഭാത സവാരിക്കിടെ റോഡിനരികിൽ നിൽക്കുകയായിരുന്ന രാജുവിന്റെ ശരീരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. രാജുവിനെ കാറിടിച്ച് തെറിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

TAGS :

Next Story