കാലിക്കറ്റ് സർവകലാശാലയിലെ ഡിഗ്രി നാലാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയത് അധ്യാപകൻ
ജൂൺ 11 ന് നടന്ന മൈക്രോ പ്രോസസർ, ആർക്കിടെക്ചർ ആൻഡ് പ്രോഗ്രാം പരീക്ഷയുടെചോദ്യപേപ്പറാണ് ചോർന്നത്

Photo| Special Arrangement
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഡിഗ്രി നാലാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയത് അധ്യാപകനെന്ന് കണ്ടെത്തൽ. കൊടുങ്ങല്ലൂർ പൊയ്യ സ്റ്റെല്ല മേരീസ് കോളേജിലെ അധ്യാപകനാണ് ചോദ്യ പേപ്പർ വാട്ട്സാപ്പ് വഴി പ്രചരിപ്പിച്ചത്.പരീക്ഷാ വിജിലൻസ് സ്‌ക്വാഡിന്റേതാണ് കണ്ടെത്തൽ. ജൂൺ 11 ന് നടന്ന നാലാം സെമസ്റ്റർ മൈക്രോ പ്രോസസർ, ആർക്കിടെക്ചർ ആൻഡ് പ്രോഗ്രാം പരീക്ഷയുടെചോദ്യ പേപ്പറാണ് ചോർന്നത് .
updating
Next Story
Adjust Story Font
16

