Quantcast

സാങ്കേതിക സർവകലാശാല: പിഎച്ഡി രജിസ്ട്രേഷൻ ഇപ്പോൾ ചെയ്യാം

മാർച്ച് 5 ന് മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം

MediaOne Logo

Web Desk

  • Updated:

    2022-02-23 15:00:51.0

Published:

23 Feb 2022 2:58 PM GMT

സാങ്കേതിക സർവകലാശാല: പിഎച്ഡി രജിസ്ട്രേഷൻ ഇപ്പോൾ ചെയ്യാം
X

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ പിഎച്ച്‌ഡി പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഈവൻ സെമസ്റ്ററിൽ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാം. മാർച്ച് 5 ന് മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വിദ്യാർത്ഥികൾക്ക് support@ktu.edu.in എന്ന മെയിൽ ഐഡിയിലോ 0471-2593120/128 എന്ന നമ്പറിലോ ബന്ധപ്പെടാം.

എംടെക് പാർട്ട്-ടൈം സപ്ലിമെന്ററി പരീക്ഷകൾക്കു അപേക്ഷിക്കാം. സാങ്കേതിക സർവകലാശാലയിൽ എംടെക് അഞ്ചാം സെമസ്റ്റർ (പാർട്ട് ടൈം) സപ്പ്ളിമെന്ററി പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥികളുടെ ലോഗിനിൽ നിന്ന് പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ് (Feb 24). കൂടുതൽ വിവരങ്ങൾക്ക് ktu.edu.in സന്ദർശിക്കുക.

TAGS :

Next Story