'സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ല'; സാങ്കേതിക സര്‍വകലാശാല വിസി ഹൈക്കോടതിയില്‍
സാങ്കേതിക സര്‍വകലാശാല വി.സി ഡോക്ടര്‍ ശിവപ്രസാദാണ് ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സര്‍വകലാശാല വി.സി ഡോക്ടര്‍ ശിവപ്രസാദ് ഹൈക്കോടതിയെ സമീപിച്ചു. ധനകാര്യ - ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിന്ന് മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുന്നു.
യോഗം മാറ്റിവെക്കേണ്ടി വരുന്നത് സര്‍വ്വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും ഹരജിയില്‍. 13ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന് ആവശ്യം.
Next Story
Adjust Story Font
16

