Quantcast

റേഷന്‍ വിതരണ പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക ക്രമീകരണമൊരുക്കി സര്‍ക്കാര്‍

ഉച്ചവരെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം ഏഴ് ജില്ലകളിലും റേഷന്‍ കടകള്‍ തുറക്കും

MediaOne Logo

Web Desk

  • Updated:

    2022-01-12 14:42:39.0

Published:

12 Jan 2022 2:37 PM GMT

റേഷന്‍ വിതരണ പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക ക്രമീകരണമൊരുക്കി  സര്‍ക്കാര്‍
X

സംസ്ഥാനത്ത് റേഷന്‍ വിതരണ പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക ക്രമീകരണം ഒരുക്കി സര്‍ക്കാര്‍. ഉച്ചവരെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം ഏഴ് ജില്ലകളിലും റേഷന്‍ കടകള്‍ തുറക്കും. ഈ പോസ് മിഷീന്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് തുടര്‍ച്ചയായ അഞ്ചാം ദിവസവും റേഷന്‍ വിതരണം മുടങ്ങിയത്.

രാവിലെ 8.30 മുതല്‍ 12 വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്കൊല്ലം, ആലപ്പുഴ, പത്തനംതിട്ടവയനാട് ജില്ലകളും. ഉച്ചയ്ക്ക് ശേഷം 3.30 മുതല്‍ 6.30 വരെ എറണാകുളംകോഴിക്കോട്, തിരുവനന്തപുരം,കണ്ണൂര്‍, കോട്ടയം , കാസര്‍ഗോഡ് , ഇടുക്കി ജില്ലകളും റേഷന്‍ കടകള്‍ തുറക്കും. 5 ദിവസം ഈ ക്രമീകരണം തുടരും.

പ്രതിസന്ധി തുടര്‍ന്നാല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. എന്നാല്‍ ഇന്നലെ താല്‍കാലികമായി പ്രശ്‌നം പരിഹരിച്ചതാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനിൽ അറിയിച്ചു. റേഷന്‍ കടകള്‍ അടച്ചിട്ട് വിതരണം തടസപ്പെടുത്തുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തില്‍ ഇന്നലെ വൈകിട്ട് തെറ്റായ പ്രചാരണം മൂലം നാലായിരത്തിലേറെ കടകള്‍ മാത്രമാണ് തുറന്നതെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story