Quantcast

താഹയുടെ ജാമ്യം ഭീകര നിയമങ്ങൾ ചാർത്തി ഭരണകൂടങ്ങൾ തുടരുന്ന നീതി നിഷേധത്തിനെതിരായ വിധി: പോപുലര്‍ ഫ്രണ്ട്

'സുപ്രിം കോടതി വിധി ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്കുള്ള മുന്നറിയിപ്പാണ്, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പൗരൻമാരെ വ്യാപകമായി വേട്ടയാടുന്ന ഭരണകൂടങ്ങൾക്കുള്ള താക്കിത് കൂടിയാണ്'

MediaOne Logo

ijas

  • Updated:

    2021-10-28 13:48:24.0

Published:

28 Oct 2021 1:37 PM GMT

താഹയുടെ ജാമ്യം ഭീകര നിയമങ്ങൾ ചാർത്തി ഭരണകൂടങ്ങൾ തുടരുന്ന നീതി നിഷേധത്തിനെതിരായ വിധി: പോപുലര്‍ ഫ്രണ്ട്
X

താഹ ഫസലിന് ജാമ്യം അനുവദിച്ചത് ഭീകര നിയമങ്ങൾ ചാർത്തി ഭരണകൂടങ്ങൾ തുടരുന്ന നീതി നിഷേധത്തിനെതിരായ വിധിയാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ഹൈക്കോടതി ഉൾപ്പടെയുള്ള നീതിപീഠങ്ങളുടെ മുന്നിൽ പലതവണ സമീപിച്ചിട്ടും ലഭിക്കാതെ പോയ നീതി വൈകിയാണെങ്കിലും സുപ്രിംകോടതിയിൽ നിന്നും ലഭിച്ചത് ഇത്തരം കേസുകളിലുള്ള ഭരണകൂട താൽപര്യങ്ങൾ പുനരാലോചിക്കാൻ സഹായകരമാവുമെന്നും അബ്ദുല്‍ സത്താര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സുപ്രിം കോടതി വിധി ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പൗരൻമാരെ വ്യാപകമായി വേട്ടയാടുന്ന ഭരണകൂടങ്ങൾക്കുള്ള താക്കിത് കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

2019 നവംബർ ഒന്നിന് പിണറായി സർക്കാരാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ പുസ്തകം കൈവശം വെച്ചതിന്‍റെ പേരിൽ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

എ അബ്ദുല്‍ സത്താറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

താഹ ഫസലിന് ജാമ്യം; കോടതിവിധി ഭരണകൂട താൽപര്യങ്ങൾ പുനരാലോചിക്കാൻ സഹായകരമാവും

പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി വിധി വന്നിരിക്കുന്നു. വൈകിയെങ്കിലും നീതി ലഭിക്കാൽ ഈ വിധി കാരണമായി എന്നത് ആശ്വാസകരമാണ്. ഹൈക്കോടതി ഉൾപ്പടെയുള്ള നീതിപീഠങ്ങളുടെ മുന്നിൽ പലതവണ സമീപിച്ചിട്ടും ലഭിക്കാതെ പോയ നീതി വൈകിയാണെങ്കിലും സുപ്രിംകോടതിയിൽ നിന്നും ലഭിച്ചത് ഇത്തരം കേസുകളിലുള്ള ഭരണകൂട താൽപര്യങ്ങൾ പുനരാലോചിക്കാൻ സഹായകരമാവും. ഭീകര നിയമങ്ങൾ ചാർത്തി ഭരണകൂടങ്ങൾ തുടരുന്ന നീതി നിഷേധത്തിനെതിരായ വിധിയാണിത്. ഒപ്പം ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്കുള്ള മുന്നറിയിപ്പും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പൗരൻമാരെ വ്യാപകമായി വേട്ടയാടുന്ന ഭരണകൂടങ്ങൾക്കുള്ള താക്കിത് കൂടിയാണ് പ്രസ്തുത വിധി. ഈ കേസ് അന്വേഷിച്ച എൻഐഎക്കെതിരെ കോടതി രൂക്ഷവിമർശനം നടത്തിയതും ശ്രദ്ധേയമാണ്.

2019 നവംബർ ഒന്നിന് പിണറായി സർക്കാരാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ പുസ്തകം കൈവശം വെച്ചതിന്റെ പേരിൽ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഹൈക്കോടതിയിൽ നിന്നും നീതി ലഭിക്കാതെ വന്നതോടെയാണ് താഹയുടെ കുടുംബം സുപ്രിം കോടതിയെ സമീപിച്ചത്. പുസ്തകങ്ങളും ലഘുലേഖയുമൊക്കെ മാവോവാദി ബന്ധത്തിനുള്ള തെളിവാണോ എന്ന് വാദം കേൾക്കുന്നതിനിടെ കോടതി ചോദിക്കുകയുണ്ടായി. മാത്രമല്ല, നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്താല്‍ എങ്ങനെ യുഎപിഎ അനുസരിച്ച് കേസെടുക്കുമെന്നും എന്‍ഐഎയോട് കോടതി ചോദിച്ചു.

വളരെ വൈകിയെത്തിയ വിധി നിലവിലെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. ചെയ്ത കുറ്റമെന്താണെന്ന് പോലുമറിയാതെ പതിനായിരങ്ങളാണ് ഭീകരനിയമങ്ങൾ ചാർത്തപ്പെട്ട് രാജ്യത്തെ ജയിലറകളിൽ ഇപ്പോഴും കഴിയുന്നത്. ഇവർക്കെല്ലാം അർഹമായ നീതി ലഭിക്കേണ്ടതുണ്ട്. ഒപ്പം പൗരാവകാശങ്ങൾ ലംഘിക്കുന്നതും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനായി ദുരുപയോഗം ചെയ്യുന്നതുമായ യുഎപിഎ പോലെയുള്ള ഭീകര നിയമങ്ങൾ പിൻവലിക്കുകയും വേണം.

TAGS :

Next Story