Quantcast

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്; മറ്റ് പ്രതികളുടേയും രേഖാചിത്രം തയ്യാറാക്കും

മൂന്നാം ദിവസവും പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2023-11-29 06:00:36.0

Published:

29 Nov 2023 6:26 AM IST

kollam kidnapping
X

പ്രതിയുടെ രേഖാചിത്രം

കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. മൂന്നാം ദിവസവും പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ് പൊലീസ്. കൂടുതൽ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം.കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്..

തട്ടിക്കൊണ്ടു പോയ സംഘത്തിന്‍റെ ഉദ്ദേശ്യം, കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്.നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരം കൊല്ലം വിക്ടോറിയ ആശുപത്രിയിൽ ആണ് കുട്ടി ഉള്ളത്.

കാണാതായി 21 മണിക്കൂറിന് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് വച്ചാണ് ഇന്നലെ കുട്ടിയെ ലഭിച്ചത്. 35 വയസു പ്രായം തോന്നിക്കുന്ന സ്ത്രീ കുഞ്ഞിനെ മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.



TAGS :

Next Story