Quantcast

വീടിന് നേരെയുണ്ടായ ആക്രമണം സിപിഎം ആസൂത്രണം ചെയ്തത്; കെ എസ് ഹരിഹരൻ

പുതിയ കാല രാഷ്ട്രീയം മനസ്സിലാക്കുന്നതിൽ ജഗ്രതക്കുറവുണ്ടായെന്നും ഹരിഹരൻ

MediaOne Logo

Web Desk

  • Published:

    13 May 2024 9:50 AM IST

The incident where RMP leader Hariharan was threatened by a car; Five CPM workers arrested,vadakara,latest news malayalam news,
X

കെ.എസ് ഹരിഹരൻ

കോഴിക്കോട്: തന്റെ വീടിന് നേരെയുണ്ടായ ആക്രമണം സിപിഎം ആസൂത്രണം ചെയ്തതാണെന്ന് ആർഎംപി നേതാവ് കെ എസ് ഹരിഹരൻ. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് ആക്രമണത്തിന് ആഹ്വാനം ചെയ്തത്. വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചതാണെന്നും പുതിയ കാല രാഷ്ട്രീയം മനസ്സിലാക്കുന്നതിൽ ജഗ്രതക്കുറവുണ്ടായെന്നും ഹരിഹരൻ പറ‍ഞ്ഞു. വടകരയിലെ വർഗീയ പ്രചാരണം ചീറ്റിപ്പോയപ്പോൾ വീണു കിട്ടിയത് സിപിഎം ആയുധമാക്കുകയാണെന്നും കെ എസ് ഹരിഹരൻ മീഡിയവണിനോട് പറഞ്ഞു.

ഹരിഹരന് പ്രസംഗത്തിനിടെ പറ്റിയ നാക്ക് പിഴ സിപിഎം ആയുധമാക്കുകയാണെന്നും വടകരയിൽ സിപിഎം അകപ്പെട്ട ഗുരുതര പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ആണ് സിപിഎം ശ്രമിക്കുന്നതെന്നും ആർഎംപി നേതാവ് എൻ വേണു പ്രതികരിച്ചു. കെ എസ് ഹരിഹരൻ്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചതാണെന്നും മറ്റാരും കാണിക്കാത്ത രാഷ്ട്രീയ മര്യാദ ആർഎംപി കാണിച്ചു എന്നും വേണു പറഞ്ഞു.

ലൈംഗികാധിക്ഷേപ പരാമര്‍ശത്തില്‍ ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസിനെ നിയമപരമായി നേരിടുമെന്ന് ഹരിഹരൻ പറഞ്ഞു.

വെള്ളിയാഴ്ച വടകരയില്‍ യു.ഡി.എഫും ആര്‍.എം.പിയും സംഘടിപ്പിച്ച വര്‍ഗീയതയ്‍ക്കെതിരെയെന്ന കാംപയിനിലാണ് കെ.എസ് ഹരിഹരന്‍ വിവാദ പരാമര്‍ശം നടത്തിയത്.

Next Story