Quantcast

രണ്ട് വർഷമായി പൊലീസിനെ കറക്കിയ 'ബർമുഡ കളളന്‍' പിടിയില്‍

മോഷണം നടത്തേണ്ട വീട് നേരത്തെ കണ്ട് വെച്ച് നാല് കിലോ മീറ്റളോളം ദുരം നടന്ന് മോഷണം നടത്തി തിരിച്ച് പോകുന്നതാണ് 'ബർമുഡ കളളന്‍റെ' രീതി

MediaOne Logo

ijas

  • Updated:

    2022-09-25 02:00:49.0

Published:

25 Sept 2022 7:23 AM IST

രണ്ട് വർഷമായി പൊലീസിനെ കറക്കിയ ബർമുഡ കളളന്‍ പിടിയില്‍
X

കൊച്ചി: രണ്ട് വർഷമായി നാട്ടുകാരേയും പൊലീസിനേയും വട്ടം കറക്കിയ കളളൻ ഒടുവിൽ പൊലീസിന്‍റെ പിടിയിൽ. പെരുമ്പാവൂർ ഇരിങ്ങോളിൽ വാടകയ്ക്ക് താമസിക്കുന്ന ജോസ് മാത്യുവാണ് പിടിയിലായത്. അമ്പതോളം മോഷണ കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

മോഷണം നടത്തേണ്ട വീട് നേരത്തെ കണ്ട് വെച്ച് നാല് കിലോ മീറ്റളോളം ദുരം നടന്ന് മോഷണം നടത്തി തിരിച്ച് പോകുന്നതാണ് ജോസിന്‍റെ രീതി. ബർമുഡ ധരിച്ച് എത്തുന്നതിനാൽ ബർമുഡ കളളനെന്നാണ് ജോസ് അറിയപ്പെടുന്നത്. എത്ര സുരക്ഷിതമായ കതകും ജനലുമുള്ള വീടുകളും നിഷ്പ്രയാസം തുറക്കാൻ കഴിയും വിധമുള്ള ആയുധങ്ങളുമായിട്ടായിരുന്നു ഇയാൾ പെരുമ്പാവൂരിൽ പൊലീസിന്‍റെ പിടിയിലായത്. സ്വർണം ഉരുക്കാനുള്ള ഉപകരണം, വാതിൽ തുരക്കാനുള്ള ഡ്രില്ലും പ്രവർത്തിപ്പിക്കാനുള്ള ബാറ്ററിയും അടക്കം നിരവധി ഉപകരണങ്ങൾ പൊലീസ് ഇയാളിൽ നിന്നും പിടിച്ചെടുത്തു.

പെരുമ്പാവൂരിനടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ജോസ് മാത്യു കൂൺ കൃഷിയും മത്സ്യകൃഷിയും നടത്തി കർഷകനായിട്ടായിരുന്നു നാട്ടിൽ വിലസിയിരുന്നത്.15 ലക്ഷത്തോളം രൂപ ബാങ്കിൽ നിക്ഷേപിച്ച് ഷെയർ ബിസിനസും നടത്തിയിരുന്നു. സമ്പന്നരുടെ വീടുകൾ തിരഞ്ഞു പിടിച്ചായിരുന്നു കവർച്ച. മൂന്നുമാസം മുമ്പ് വട്ടക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടിൽ നിന്നും 16 പവൻ സ്വർണവും പണവും കവർന്ന കേസിലെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത് .

TAGS :

Next Story