Quantcast

സുഡാനിൽ കൊല്ലപ്പെട്ട ആലക്കോട് സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

കഴിഞ്ഞ ഏപ്രിൽ 15 നാണ് സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ഫ്‌ളാറ്റിൽ ആൽബർട്ട് വെടിയേറ്റ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-05-20 18:31:21.0

Published:

20 May 2023 5:19 PM GMT

albert augustine, who was shot dead in Sudan, will be brought home today,സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
X

കണ്ണൂർ: സുഡാനിൽ ആഭ്യന്തര സംഘർഷത്തിനിടെ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം സംസ്‌കരിച്ചു. നെല്ലിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഇന്ന് പുലർച്ചയോടെയാണ് ആൽബർട്ടിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചത്.

വ്യോമസേന വിമാനത്തിൽ ഡൽഹിയിൽ എത്തിച്ച മൃതദേഹം ഇന്നലെ രാത്രിയോടെ കരിപ്പൂരിലേക്ക് കൊണ്ട് വന്നു. ആൽബർട്ടിന്റെ ഭാര്യ സഹോദരൻ അടക്കമുള്ളവർ മൃതദേഹം ഏറ്റുവാങ്ങി. പുലർച്ചയോടെ ആൽബർട്ടിന്റെ മൃതദേഹം ആലക്കോട് കാക്കടവിലെ വീട്ടിൽ എത്തിച്ചു. ബന്ധുക്കളും നവട്ടുകാരും ജനപ്രതിധികളും അടക്കം നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു.

പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം നെല്ലിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ സംസ്‌കാരം. കഴിഞ്ഞ ഏപ്രിൽ 15 നാണ് സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ഫ്‌ളാറ്റിൽ ആൽബർട്ട് വെടിയേറ്റ് മരിച്ചത്. സുഡാനിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. ഫോണിൽ മകനുമായി സംസാരിക്കുന്നതിനിടെയാണ് വെടിയേൽക്കുകയായിരുന്നു. 35 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്. സുഡാനിലുണ്ടായിരുന്ന ആൽബർട്ടിന്റെ ഭാര്യയെയും മകളെയും ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി കഴിഞ്ഞ മാസം 28 ന് നാട്ടിലെത്തിച്ചിരുന്നു.



The body of Albert August, a resident of Kannur Alakodu, who was killed during the civil conflict in Sudan, was cremated

TAGS :

Next Story