Quantcast

ചാവക്കാട് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

രാവിലെയാണ് മൃതദേഹം കരക്കടിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2022-08-04 06:52:24.0

Published:

4 Aug 2022 6:48 AM GMT

ചാവക്കാട് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
X

തൃശൂർ: ചാവക്കാട് മൽസ്യ ബന്ധന വള്ളം മറിഞ്ഞ് കാണാതായ രണ്ടു തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. വലപ്പാട് കടൽ തീരത്ത് ഇന്ന് രാവിലെ പത്തരയോടെയാണ് മൃതദേഹം കരക്കടിഞ്ഞത്.

കാണാതായ മറ്റുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം നാവികസേനയുടെ ഹെലികോപ്റ്റർ ഇവരെ കണ്ടെത്തിയെങ്കിലും കരയ്ക്ക് എത്തിക്കാനായിരുന്നില്ല. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ ഗിൽബർട്ട്, മണിയൻ എന്നിവരെയാണ് കണ്ടെത്താനുള്ളത്.

അതേസമയം ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ആലപ്പുഴ മുതൽ കാസർകോട് വരെ അതിശക്തമായ മഴയുണ്ടാകും. വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നും മുന്നറിപ്പുണ്ട്.

TAGS :

Next Story