ഷൊര്‍ണൂര്‍ നഗരസഭയില്‍ വിമതയായി ജയിച്ച സ്ഥാനാര്‍ഥി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കും, സിപിഎം നേതാക്കള്‍ക്കിടയില്‍ ഒരു വിഭാഗത്തിന് അതൃപ്തി
തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ വ്യക്തിയെ ചെയർപേഴ്സണാക്കുന്നതിലുള്ള അതൃപ്തി ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പരസ്യമാക്കിയിരിക്കുകയാണ് പലരും

പാലക്കാട്: ഷൊര്‍ണൂര്‍ നഗരസഭയില്‍ സിപിഎം വിമത എല്‍ഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. ഇടത് സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച പി. നിര്‍മലയെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം. ഭരണസ്ഥിരതക്ക് വേണ്ടിയാണ് തീരുമാനമെന്ന് സിപിഎം അറിയിച്ചു.
എന്നാല്‍, നിര്‍മലയെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കുന്നതിനായുള്ള നീക്കത്തിനിടെ ഷൊര്‍ണൂര്‍ സിപിഎമ്മില്‍ അതൃപ്തിയുമായി ചില നേതാക്കള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ വ്യക്തിയെ ചെയര്‍പേഴ്‌സണാക്കുന്നതിലാണ് അതൃപ്തി. പ്രാദേശിക നേതാക്കളില്‍ പലരും തങ്ങളുടെ അതൃപ്തി ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പരസ്യമാക്കുകയും ചെയ്തു.
ആകെയുള്ള 35 സീറ്റില്‍ എല്‍ഡിഎഫിന് 17, ബിജെപി 12, യുഡിഎഫ് 5, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില. നിര്‍മല കൂടി ചേരുന്നതോടെ എല്‍ഡിഎഫിന് 18 ആകും.
Adjust Story Font
16

