Quantcast

കാട്ടുപന്നികളെ കൊല്ലാൻ അനുമതി വേണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി

കൃഷിയിടങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് പന്നികളെ കൊല്ലാന്‍ അനുമതി വേണം എന്ന് കര്‍ഷകര്‍ വനമന്ത്രിക്ക് മുന്നില്‍ ആവശ്യം ഉന്നയിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-11-22 07:48:56.0

Published:

22 Nov 2021 7:46 AM GMT

കാട്ടുപന്നികളെ  കൊല്ലാൻ അനുമതി വേണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളി
X

കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് വെടിവെച്ച് കൊല്ലാൻ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി . വെടിവെക്കാൻ അനുമതി നൽകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു . വന്യജീവി ആക്രമണം തടയാൻ എന്ത് സഹായം നൽകാൻ കഴിയുമെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായി എ കെ ശശീന്ദ്രൻ പറഞ്ഞു.കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്രയാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കൃഷിയിടങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് പന്നികളെ കൊല്ലാന്‍ അനുമതി വേണം എന്ന് കര്‍ഷകര്‍ വനമന്ത്രിക്ക് മുന്നില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് എ.കെ ശശീന്ദ്രന്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.സ്ഥിതി പരിശോധിക്കാനായി ഉന്നത തലസംഘത്തെ അയക്കുമെന്ന് ഭൂപേന്ദ്രയാദവ് പറഞ്ഞു. കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും തുക വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനയുണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

The Center has rejected Kerala's demand for permission to kill wild boars by declaring them as pests


TAGS :

Next Story