Quantcast

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ മടങ്ങിയെത്തി

MediaOne Logo

Web Desk

  • Published:

    20 Sept 2021 8:29 AM IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ മടങ്ങിയെത്തി
X

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പരാതി നൽകിയ സി പി എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ കെ സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തി . ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് തിരികെ എത്തിയത്. സുജേഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ ഇന്നലെ പരാതി നൽകിയിരുന്നു. താൻ കണ്ണൂരിലായിരുന്നുവെന്നാണ് സുജേഷ് പറയുന്നത്.

ഇന്നലെയാണ് തന്റെ സഹോദരനെ കാണാനില്ലെന്ന് സുരേഷ് പരാതി നൽകുന്നത്. തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ നിരന്തരം അറിയിച്ചിട്ടും നടപടികള്‍ ഒന്നും തന്നെ പാര്‍ട്ടി സ്വീകരിക്കാത്തതിനെ തുടര്‍ന്നു ഒറ്റയാള്‍ പ്രത്യക്ഷ സമരവുമായി സുജേഷ് രംഗത്ത് വരികയായിരുന്നു. 50 ലക്ഷത്തില്‍ കൂടുതല്‍ വായ്പയെടുത്തവരില്‍ പാര്‍ട്ടി അംഗങ്ങളും ഉണ്ടെന്ന് സുജേഷ് ആരോപിച്ചിരുന്നു.

TAGS :

Next Story