Quantcast

ഒടുവിൽ കോഴിക്കോട് പാലോളിമുക്ക് - വാകയാട് റോഡ് പണി പൂർത്തിയാക്കി കരാർ കമ്പനി

രണ്ടുവർഷത്തിലധികമായി പാലോളി മുക്ക് നിവാസികൾ അനുഭവിക്കുന്ന ഈ യാത്രാ ദുരിതത്തിനാണ് ഇന്നലത്തോടെ അറുതിയായത്

MediaOne Logo

Web Desk

  • Published:

    17 Jan 2026 10:29 AM IST

ഒടുവിൽ കോഴിക്കോട് പാലോളിമുക്ക് - വാകയാട് റോഡ് പണി പൂർത്തിയാക്കി കരാർ കമ്പനി
X

കോഴിക്കോട്: കോഴിക്കോട് പാലോളിമുക്ക് - വാകയാട് റോഡ് പണി പൂർത്തിയാക്കി കരാർ കമ്പനി. രണ്ട് വർഷമായി മുടങ്ങിക്കിടന്ന പണി ഇന്നലെയാണ് ഊരാളുങ്കൽ പുനരാരംഭിച്ചത്. ഒരു മാസം കൊണ്ട് തീർക്കേണ്ട റോഡ് പണി രണ്ടുവർഷമായിട്ടും തീർക്കാത്തത് മീഡിയവൺ വാർത്തയാക്കിയിരുന്നു. ഇതിനു പിന്നാലെ പണി പുനരാരംഭിച്ച കരാർ കമ്പനി ഒറ്റദിവസംകൊണ്ട് ടാറിങ് പൂർത്തിയാക്കുകയായിരുന്നു.

രണ്ടുവർഷത്തിലധികമായി പാലോളി മുക്ക് നിവാസികൾ അനുഭവിക്കുന്ന ഈ യാത്രാ ദുരിതത്തിനാണ് ഇന്നലത്തോടെ അറുതിയായത്. PMGSY പദ്ധതിയിൽ ഉൾപ്പെടുത്തി 3.68 കോടി രൂപ ചെലവിൽ മൂന്നു കിലോമീറ്റർ ദൂരം പണി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, ഇരുവശത്തും പണി പൂർത്തീകരിച്ചെങ്കിലും കൃത്യമായ മറുപടിയൊന്നും നൽകാതെ 900 മീറ്റർ മാത്രം ഒഴിച്ചിടുകയായിരുന്നു.

അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ ആക്ഷേപമുന്നയിച്ച നാട്ടുകാരോട് പക വീട്ടുകയായിരുന്നു കമ്പനി എന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡ് പണി അനന്തമായി നീട്ടി കൊണ്ടുപോകുന്നത് കഴിഞ്ഞ ദിവസം മീഡിയവൺ വാർത്തയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് വർഷമായി മുടങ്ങിക്കിടന്ന പണി കമ്പനി പുനരാരംഭിച്ചത്.

ഒറ്റ ദിവസം കൊണ്ട് ടാറിങ് പൂർത്തീകരിച്ച കമ്പനി നടപടി നാട്ടുകാർ സ്വാഗതം ചെയ്യുമ്പോഴും ഇത്രയും എളുപ്പത്തിൽ തീർക്കാവുന്ന ഒരു പദ്ധതി രണ്ടുവർഷം വൈകിപ്പിച്ചത് എന്തിന് എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.



TAGS :

Next Story