Quantcast

കല്യാണ, മരണാനന്തര ചടങ്ങുകൾക്കുള്ള ആളുകളുടെ എണ്ണം വർധിപ്പിച്ചേക്കും; കോവിഡ് അവലോകന യോഗം ഇന്ന്

സ്‌കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ചർച്ചയാകും

MediaOne Logo

Web Desk

  • Updated:

    2021-10-02 01:03:02.0

Published:

2 Oct 2021 6:28 AM IST

കല്യാണ, മരണാനന്തര ചടങ്ങുകൾക്കുള്ള ആളുകളുടെ എണ്ണം വർധിപ്പിച്ചേക്കും; കോവിഡ് അവലോകന യോഗം ഇന്ന്
X

കോവിഡ് അവലോകന യോഗം ഇന്ന് ചേരും.തീയറ്ററുകൾ തുറക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ ഉണ്ടെങ്കിലും അന്തിമ തീരുമാനം ഇന്നുണ്ടാകാൻ സാധ്യത കുറവാണ്. സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത് പോലെ ഒരു തീയതി പ്രഖ്യാപിക്കുന്നത് ആലോചിക്കുന്നുണ്ട്.

കല്യാണത്തിനും, മരണാനന്തര ചടങ്ങുകൾക്കുമുള്ള ആൾക്കാരുടെ എണ്ണം വർധിപ്പിച്ചേക്കും.സ്‌കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ചർച്ചയാകും.ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളും യോഗത്തിലുണ്ടായേക്കും.

ഇളവുകൾ നൽകിയ ശേഷമുള്ള സംസ്ഥാനത്തെ സാഹചര്യവും ചർച്ചയാകും.

TAGS :

Next Story