Quantcast

രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് ഡി.ജി.പി

രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് മണി വരെ പ്രധാന ജങ്ഷനുകള്‍, ഇട റോഡുകള്‍, എ.ടി.എം കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പട്രോളിങ് കര്‍ശനമാക്കും

MediaOne Logo

Web Desk

  • Published:

    21 Sept 2021 7:59 PM IST

രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് ഡി.ജി.പി
X

ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്തു രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് മണി വരെ പ്രധാന ജംഗ്ഷനുകള്‍, ഇട റോഡുകള്‍, എ.ടി.എം കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പട്രോളിംഗ് കര്‍ശനമാക്കും. ഇതിനായി ബീറ്റ് പട്രോള്‍, നൈറ്റ് പട്രോള്‍, ബൈക്ക് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഹൈവേ പട്രോള്‍ വാഹനങ്ങളും കണ്‍ട്രോള്‍ റൂം വാഹനങ്ങളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍ കി.

ഒന്നിടവിട്ട ദിവസങ്ങളിൽ സബ് ഇൻസ്പെക്ടർമാരും രാത്രികാല പട്രോളിങ്ങിന് ഉണ്ടാകും. പട്രോളിങ് പരിശോധിക്കാൻ ഇൻസ്പെക്റ്റർമാരെയും സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story