Quantcast

സംസ്ഥാനത്ത് ജില്ലവിട്ടുള്ള യാത്രയ്ക്ക്​ നിയന്ത്രണം; കൂട്ടംകൂടിയാൽ നടപടിയെന്ന് ഡി.ജി.പി

യാത്രകൾ നിയന്ത്രിക്കുന്നതിന്​ ജില്ലാ പൊലീസ്​ മേധാവിമാർക്ക് ഡി.ജി.പി​ നിര്‍ദേശം നല്‍കി.

MediaOne Logo

Web Desk

  • Updated:

    2021-05-31 10:31:12.0

Published:

31 May 2021 9:49 AM GMT

സംസ്ഥാനത്ത് ജില്ലവിട്ടുള്ള യാത്രയ്ക്ക്​ നിയന്ത്രണം; കൂട്ടംകൂടിയാൽ നടപടിയെന്ന് ഡി.ജി.പി
X

സംസ്ഥാനത്ത്​ ലോക്ക്​ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജില്ലവിട്ടുള്ള യാത്രയ്ക്ക്​ നിയന്ത്രണമുണ്ടെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്റ. പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ സത്യവാങ്മൂലവും തിരിച്ചറിയല്‍ കാര്‍ഡും കരുതണമെന്ന് ഡി.ജി.പി വ്യക്തമാക്കി. യാത്രകൾ നിയന്ത്രിക്കുന്നതിന്​ ജില്ലാ പൊലീസ്​ മേധാവിമാർക്ക് ഡി.ജി.പി​ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടരുത്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശമുണ്ട്.

കേരളത്തിൽ ലോക്ക്​ഡൗണിന്‍റെ മൂന്നാംഘട്ടത്തിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, തുണിക്കട, ചെരിപ്പു കട, കുട്ടികൾക്ക്​ ആവശ്യമുള്ള പുസ്​തകങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങി ചില സ്ഥാപനങ്ങൾക്ക്​ തുറന്ന്​ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.

TAGS :

Next Story