Quantcast

സിനിമാ മേഖലയിലെ തർക്കം സമവായത്തിലേക്ക്; സുരേഷ് കുമാറിനെതിരായ പോസ്റ്റ്‌ ആന്‍റണി പെരുമ്പാവൂർ പിൻവലിച്ചു

സുരേഷ് കുമാറും ആന്‍റണി പെരുമ്പാവൂരും തമ്മിൽ സംസാരിച്ചുവെന്നാണ് വിവരം

MediaOne Logo

Web Desk

  • Updated:

    2025-02-26 13:25:02.0

Published:

26 Feb 2025 3:13 PM IST

g suresh kumar vs antony perumbavoor
X

കൊച്ചി: സിനിമാ മേഖലയിലെ തർക്കം സമവായത്തിലേക്ക്. ജി.സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്‌ ആന്‍റണി പെരുമ്പാവൂർ പിൻവലിച്ചു. സിനിമ സമരത്തിലേക്ക് പോകില്ലെന്നും ചർച്ചകൾ നടത്തുമെന്നും ഫിലിം ചേമ്പർ പ്രസിഡന്‍റ് ബി.ആർ ജേക്കബ് മീഡിയവണിനോട് പറഞ്ഞു.

എമ്പുരാൻ റിലീസ് ദിവസം സൂചന പണിമുടക്ക് നടത്താനും ആന്‍റണി പെരുമ്പാവൂരിനെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ എടുക്കാനുമുള്ള തീരുമാനത്തിനെതിരെ നിർമാതാക്കളുടെ സംഘടനയ്ക്കുള്ളിൽ തന്നെ അഭിപ്രായ ഭിന്നതകൾ രൂപപ്പെട്ടതോടെയാണ് ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയിൽ ആന്‍റണിയുമായി സുരേഷ് കുമാർ ചർച്ച നടത്തിയത്. ഇതോടെയാണ് സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കാൻ ആന്‍റണി പെരുമ്പാവൂർ തീരുമാനിച്ചത്. ജൂൺ ഒന്നു മുതൽ പ്രഖ്യാപിച്ച സിനിമാ സമരത്തിലേക്ക് പോകില്ലെന്നും നിർമാതാക്കളുടെ സംഘടനയായും താര സംഘടനയായ അമ്മയുമായും ചർച്ച നടത്തുമെന്നും ഫിലിം ചേംബർ പ്രസിഡന്‍റ് ബി.ആർ ജേക്കബ് പറഞ്ഞു.

നിർമാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സിനിമ സമരത്തിനെതിരെ താരസംഘടനയായ അമ്മ കൂടി നിലപാടെടുത്തതോടെയാണ് ഫിലിം ചേംബർ പ്രശ്നത്തിൽ ഇടപെട്ടത്. താരങ്ങൾ സിനിമ നിർമ്മിക്കുന്നതിന് വിമർശിച്ച നിർമ്മാതാക്കളുടെ സംഘടനയെ പൂർണമായും തള്ളിയ താരസംഘടന താരങ്ങളുടെ പ്രതിഫലത്തിന്‍റെ കാര്യത്തിൽ ചർച്ചയ്ക്ക് ഒരുക്കമാണെന്നും അറിയിച്ചിരുന്നു. നിർമാതാക്കളുടെ സംഘടനയിലെ ചിലരുടെ പിടിവാശി മാത്രമാണ് സമരം എന്നാണ് അമ്മയുടെ നിലപാട്.


TAGS :

Next Story