Quantcast

കനത്തമഴ; കണ്ണൂരിലെ സ്‌കൂളുകൾക്ക് നാളെ അവധി

കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    6 July 2022 3:23 PM GMT

കനത്തമഴ; കണ്ണൂരിലെ സ്‌കൂളുകൾക്ക് നാളെ അവധി
X

കണ്ണൂർ: കാലവർഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ( 2022 ജൂലൈ 7 വ്യാഴാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, അംഗൻവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. എന്നാൽ കോളജുകൾക്കു അവധി ബാധകമല്ല.

നേരത്തെ ഇടുക്കി ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story