Quantcast

കൂട്ടിക്കലില്‍ ക്വാറിയുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തി, തുലാവർഷം കഴിയുന്നത് വരെ പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ

ആവശ്യമായ രേഖകൾ ക്വാറി ഉടമകളുടെ പക്കലുണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് മെമ്മോ നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്നും കലക്ടർ പികെ ജയശ്രീ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Nisri MK

  • Updated:

    2021-10-22 04:36:50.0

Published:

22 Oct 2021 4:30 AM GMT

കൂട്ടിക്കലില്‍ ക്വാറിയുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തി, തുലാവർഷം കഴിയുന്നത് വരെ പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ
X

കോട്ടയം കൂട്ടിക്കൽ ഇളംകാടുള്ള ക്വാറിയുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തി. തുലാവർഷം കഴിയുന്നത് വരെ പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ നോട്ടീസ് നൽകി. ആവശ്യമായ രേഖകൾ ക്വാറി ഉടമകളുടെ പക്കലുണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് മെമ്മോ നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്നും കലക്ടർ പികെ ജയശ്രീ മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ 11 പേരാണ് മരിച്ചത്.

കൂട്ടിക്കലിൽ ക്വാറികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഗ്രാമപഞ്ചായത്ത് ഇന്നലെ തീരുമാനിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ മീഡിയാവണിനോട് പറഞ്ഞു. പ്രദേശത്ത് നടക്കുന്ന ഖനനത്തെ കുറിച്ച് സർക്കാർ വിശദമായി പഠിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.

മേഖലയിൽ പ്രവർത്തിച്ചിരുന്നത് പത്തോളം ക്വാറികളാണെന്ന് 2019ൽ മീഡിവൺ റിപ്പോർട്ട് ചെയ്തിരുന്നു. പരിസ്ഥിതി ലോല മേഖലകളിലെ ക്വാറികളുടെ പ്രവർത്തനം പാടില്ലെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു അത്. അതിന് ശേഷവും ക്വാറികൾ പ്രവർത്തിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ഉരുൾ പൊട്ടലിൽ 11 പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് ക്വാറികളുടെ പ്രവർത്തനത്തെപ്പറ്റി പഠിക്കണമെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെടുന്നത്.

പഞ്ചായത്ത് അനുമതി നിഷേധിച്ചാലും ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടുന്നത്. 2018 ജിയോളജി വകുപ്പും 2019ൽ ബയോഡൈവേഴ്‌സിറ്റി ബോർഡും നടത്തിയ പഠനത്തിൽ ഇവിടം പിരിസ്ഥിതി ലോല മേഖലയാണെന്ന് കണ്ടെത്തിയതാണ്. അതുകൊണ്ട് തന്നെ ഇത്തരം ഖനനപ്രവർത്തികൾ പൂർണ്ണമായും ഒഴിവാകാനുള്ള നടപടി സർക്കാർതലത്തിലും ഉണ്ടാകണമെന്നാണ് ആവശ്യം.

TAGS :

Next Story