Quantcast

ഡോക്ടർക്ക് കുത്തേറ്റത് അഞ്ചിലേറെ തവണ; നെഞ്ചിനേറ്റ കുത്ത് തുളച്ച് കയറിയത് ശ്വാസകോശത്തിലേക്ക്

ഫോർസെപ്സ് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-05-10 06:22:53.0

Published:

10 May 2023 11:07 AM IST

doctor was stabbed, attacka against doctor, murder, kollam doctor murder, latest malayalam news
X

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മരിച്ച വനിതാ ഡോക്ടർക്ക് കുത്തേറ്റത് അഞ്ചിലധികം തവണ. കഴുത്തിലും,നട്ടെല്ലിനും,വയറിനുമേറ്റ കുത്തുകളാണ് ഗുരുതരമായത്. ഫോർസെപ്സ് ഉപയോഗിച്ച് നെഞ്ചിന് ഏറ്റ കുത്ത് ശ്വാസകോശത്തിലേക്കാണ് തുളച്ച് കയറിയത്.

ഡ്രെസ്സിങ് റൂമിലേക്ക് കയറിയ പ്രതി അക്രമാസക്തനാകുകയും മുന്നിൽ അകപ്പെട്ട ഡോക്ടറുടെ മുകളിൽ കയറി ഇരുന്ന് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. അക്രമം നടക്കുമ്പോൾ പെൺകുട്ടിക്കൊപ്പം മൂന്നു പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ മുറിക്കുള്ളിൽ കയറി വാതിലടക്കുകയായിരുന്നു.

ആക്രമണം നടത്തിയ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപ് യു.പി സ്കൂള്‍ അധ്യാപകനാണ്. ലഹരിക്ക് അടിമയായതിനാൽ ഇയാള്‍ നിലവിൽ സസ്പെൻഷനിലാണ്. കോട്ടയം സ്വദേശിയായ വന്ദന കൊല്ലം അസീസിയ മെഡി. കോളേജിലെ വിദ്യാർഥിനിയാണ്. ഹൗസ് സർജൻസിക്കായാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്.

ആക്രമത്തിൽ സാരമായി പരിക്കേറ്റ വന്ദനക്ക് ചികിത്സ നൽകിയെങ്കിലും വന്ദന മരണപ്പെടുകയായിരുന്നു. ഡോക്ടറുള്‍പ്പടെ അഞ്ച് പേരെയാണ് പ്രതി കുത്തിപരിക്കേൽപ്പിച്ചത്. കൂടുതൽ പൊലീസ് എത്തിയ ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

TAGS :

Next Story