Quantcast

മതചിഹ്നം ഉപയോഗിച്ചെന്ന പരാതി: സുരേഷ് ഗോപിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ കെ.കെ വത്സരാജ് നൽകിയ പരാതിയിലാണ് വിശദീകരണം തേടിയത്.

MediaOne Logo

Web Desk

  • Updated:

    2024-03-30 09:48:43.0

Published:

30 March 2024 3:13 PM IST

Suresh Gopi
X

തൃശൂര്‍: എൽ.ഡി.എഫിന്റെ പെരുമാറ്റ ചട്ടലംഘന പരാതിയിൽ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടുന്നതായും പ്രചാരണ നോട്ടീസിൽ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് വിശദാംശങ്ങള്‍ ഇല്ലെന്നുമായിരുന്നു പരാതി.

എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ കെ.കെ വത്സരാജ് നൽകിയ പരാതിയിലാണ് വിശദീകരണം തേടിയത്. രണ്ടു ദിവസത്തിനകം സ്ഥാനാർത്ഥി വിശദീകരണം നൽകണം. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്.

More to watch


TAGS :

Next Story