Quantcast

തൃശൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു, തളച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ

ഞായറാഴ്ച്ച വൈകുന്നേരം എഴുന്നള്ളിപ്പ് തുടങ്ങുന്നതിന് മുമ്പാണ് ആനയിടഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2025-03-09 14:56:25.0

Published:

9 March 2025 8:25 PM IST

തൃശൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു, തളച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ
X

തൃശൂർ: പെരിഞ്ഞനത്ത് ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു. കൊറ്റംകുളം പട്ടശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് വന്ന മാറാടി ശ്രീ അയ്യപ്പൻ എന്ന ആനയാണ് ഇടത്തത്. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ തളച്ചു.

ഞായറാഴ്ച്ച വൈകുന്നേരം എഴുന്നള്ളിപ്പ് തുടങ്ങുന്നതിന് മുമ്പാണ് ആനയിടഞ്ഞത്. ഒരു മണിക്കൂറിലേറെ സമയമെടുത്തത് 5:40 നാണ് പാപ്പാന്മാർ ആനയെ തളച്ചത്. തുടർന്ന് ആനയില്ലാതെ എഴുന്നള്ളിപ്പ് നടത്തി.

വാർത്ത കാണാം:


TAGS :

Next Story