Quantcast

എൽഡിഎഫിന്റെ അടിത്തറ ഭദ്രം, ഭരണവിരുദ്ധ വികാരമില്ല; ടി.പി രാമകൃഷ്ണൻ

നിലമ്പൂരിലേത് സർക്കാരിനെതിരായ ജനവിധിയല്ലെന്നും അൻവറിന് ഇത്രയും വോട്ട് എങ്ങനെ കിട്ടി എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-06-23 11:55:13.0

Published:

23 Jun 2025 3:10 PM IST

എൽഡിഎഫിന്റെ അടിത്തറ ഭദ്രം, ഭരണവിരുദ്ധ വികാരമില്ല; ടി.പി രാമകൃഷ്ണൻ
X

നിലമ്പൂർ: നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ലെന്നും എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്നും എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. നിലമ്പൂരിലേത് സർക്കാരിനെതിരായ ജനവിധിയല്ലെന്നും അൻവറിന് ഇത്രയും വോട്ട് എങ്ങനെ കിട്ടി എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിന്റെ ചരിത്രം മനസ്സിലാക്കിയാൽ വസ്തുതകൾ അറിയാമെന്ന് എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്ന് പറഞ്ഞതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിജയം ഉണ്ടായില്ല. ഇതിന്റെ എല്ലാ വശങ്ങളും സൂക്ഷമമായി പരിശോധിക്കേണ്ടതുണ്ട്. സ്വയം വിമർശനം നടത്തി, കുറവുകൾ പരിശോധിച്ച്, അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ടി.പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

വർഗീയതക്കെതിരായ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് പോകുമെന്നും കൂടുതൽ ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അൻവർ എൽഡിഎഫിന്റെ വോട്ട് പിടിച്ചു എന്ന് ഉറപ്പിക്കാൻ കഴിയില്ല. രാഷ്ട്രീയ മത്സരം ആണ് എൽഡിഎഫ് നടത്തിയത്. തോൽവി അംഗീരിക്കുന്നുവെന്നും തോൽവി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story