Quantcast

വഖഫ് ബോഡിയിൽ പൊതുസ്ഥാപനങ്ങൾ ഉണ്ടാക്കണം എന്നുതന്നെയാണ് സർക്കാർ നയം: മന്ത്രി വി. അബ്ദുറഹ്‌മാൻ

സംഘ്പരിവാറും മുസ്‌ലിം ലീഗും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും മന്ത്രി പറഞ്ഞു. സംഘ്പരിവാർ ഭൂരിപക്ഷ വർഗീയതയും മുസ്‌ലിം ലീഗ് ന്യൂനപക്ഷ വർഗീയതയുമാണ് പറയുന്നത്.

MediaOne Logo

Web Desk

  • Published:

    14 Dec 2021 12:00 PM GMT

വഖഫ് ബോഡിയിൽ പൊതുസ്ഥാപനങ്ങൾ ഉണ്ടാക്കണം എന്നുതന്നെയാണ് സർക്കാർ നയം: മന്ത്രി വി. അബ്ദുറഹ്‌മാൻ
X

വഖഫ് ബോഡിയിൽ പൊതുസ്ഥാപനങ്ങൾ ഉണ്ടാക്കണം എന്നുതന്നെയാണ് സർക്കാർ നയമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ. കാസർകോട്ട് വഖഫ് ഭൂമി സർക്കാർ കയ്യേറിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ അടിയന്തര സാഹചര്യത്തിലാണ് കാസർക്കോട്ട് വഖഫ് ഭൂമി സർക്കാർ ഏറ്റെടുത്തത്. അവിടെ ടാറ്റയുടെ ആശുപത്രി നല്ല രീതിയിൽ പ്രവർത്തിക്കുകയാണ്. എന്നാൽ ചിലർ അതിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്താൻ നോക്കുകയാണ്. കാസർക്കോട്ടെ വഖഫ് ഭൂമി തിരിച്ചുകൊടുക്കാൻ എല്ലാ നടപടിയും പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംഘ്പരിവാറും മുസ്‌ലിം ലീഗും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും മന്ത്രി പറഞ്ഞു. സംഘ്പരിവാർ ഭൂരിപക്ഷ വർഗീയതയും മുസ്‌ലിം ലീഗ് ന്യൂനപക്ഷ വർഗീയതയുമാണ് പറയുന്നത്. എന്നാൽ സിപിഎം പോലുള്ള ഒരു ഇടതുപക്ഷ പാർട്ടി ഭരിക്കുന്ന കേരളത്തിൽ രണ്ട് വർഗീയതയും വിലപ്പോവില്ലെന്നും മന്ത്രി വ്യക്തമാക്കി.

ലീഗ് നേതാക്കളാണ് വഖഫ് ഭൂമി തട്ടിയെടുത്തതെന്നും മന്ത്രി ആരോപിച്ചു. കുറ്റിക്കാട്ടൂർ യതീംഖാനയുടെ അടക്കം ഭൂമി സ്വന്തം പേരിലാക്കിയത് ലീഗ് നേതാക്കളാണ്. അവർ തട്ടിയെടുത്ത ഭൂമിയാണ് തിരിച്ചുകൊടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story